Your Image Description Your Image Description

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ സംഘർഷത്തെ തുടർന്ന് ഗർഭിണിയടക്കം 12 പേർക്ക് പരിക്കേറ്റു. മീററ്റിലെ തതിന ജില്ലയിലാണ് സംഭവം നടന്നത് . സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

സിറാജുദ്ദീൻ ഖുറേശി, വാഹിദ് അഹ്മദ് എന്നി ഇരു വിഭാ​ഗക്കാർ തമ്മിലുണ്ടായ പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത് . സിറാജുദ്ദീൻ ഖുറേശി ഹാപുർ ജില്ലയിൽ താമസിക്കുന്നയാളാണ് . സിറാജുദ്ദീനും വാഹിദ് അഹ്മദും തമ്മിൽ രാത്രി വീട്ടി ലേക്ക് മടങ്ങവെ വഴക്ക് ഉണ്ടായി . ആ സമയത്ത് സിറാജുദ്ദീൻ മദ്യപിച്ചിരുന്നു. വാഹിദിയും ഹാപുറിൽ തന്നെയാണ് താമസം. തുടർന്ന് ആ വഴി കടന്നു പോയ സീതാറാം ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടു. ഇത് പക്ഷെ വാഹിദിനും സിറാജുദ്ദീനും ഇഷ്ടപ്പെട്ടില്ല. ശേഷം ഇരുവരും ചേർന്ന് സീതാറാമിനെ മർദിക്കുകയായിരുന്നു.

ഉടൻ പ്രദേശവാസികൾ അറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചു.പിന്നാലെ സിറാജുദ്ദീന്റെ കുടുംബത്തിൽ നിന്ന് 12 ഓളം ആളുകൾ അയാളെ രക്ഷിക്കാനായി ഓടിയെത്തിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഈ പ്രശ്നം ഇരുമത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങി . എന്നിട്ട് കല്ലും മൂ​ർച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് ആക്രമണം തുടങ്ങി. അതിൽ ഗർഭിണിയായ സോനം എന്ന യുവതിയടക്കം 12 പേർക്ക് പരിക്കേറ്റു.

അതേസമയം ,സീതാറാമിന്റെ പേരക്കുട്ടി വിപുൽ വി.എച്ച്.പിയെയും ബജ് രംഗ്ദളിന്റെയും പ്രവർത്തകരെ വിവരമറിയിച്ചു . അവർ എത്തി അവസ്ഥാ വഷളാക്കി . എന്നിട്ട് സംഭവത്തിൽ അക്രമികളെ അറസ്റ്റ്    ചെയ്യണമെന്നാവശ്യപ്പെട്ട് ലോഹിയ നഗർ പൊലീസ് സ്റ്റേഷനുമുന്നിൽ ധർണ നടത്തുകയും ചെയ്തു. തുടർന്ന് സിറാജുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . പ്രദേശത്ത് അപകടവസ്ഥാ നടക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *