Your Image Description Your Image Description

ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു . കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കുറ്റപത്രത്തിൽ ഇതുവരെ 137 സാക്ഷികളുടെ മൊഴികളാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത് .

കുറ്റപത്രത്തിൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ്‌ റിപ്പോർട്ട് . അതിൽ പ്രജ്വൽ പീഡിപ്പിച്ചവരിൽ നാലുപേരാണ്‌ പരാതി നൽകിയത്. രണ്ട്‌ വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ്പരാതിയുമായി എത്തിയത് . പ്രജ്വൽ പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ,ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് വീഡിയോ ഫൊറൻസിക്‌ പരിശോധനയിൽ സത്യമാണെന്ന് തെളിഞ്ഞു .

പ്രജ്വലിനെതിരെയുള്ള വീഡിയോകൾ പരസ്യമായി പ്രചരിച്ചതിന് പിന്നാലെ ഇന്ത്യ വിട്ടിരുന്നുവെങ്കിലും മേയ് 31ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജു‍ഡീഷ്യൽ കസ്റ്റഡിയിലാക്കി .

 

 

Leave a Reply

Your email address will not be published. Required fields are marked *