Your Image Description Your Image Description

ചെന്നൈ : സ്‌നേഹിച്ചത് ഒരേ പെൺകുട്ടിയെ തുടർന്ന് വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു . ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്‌വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ മരിച്ചു . 16 വയസ്സുകാരനാണ് മരിച്ചത് . നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷിതിന്റെ ശക്തമായ തള്ളിയതിനെ തുടർന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും തുടർന്ന് ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘർഷത്തിലേക്ക് കലാശിച്ചത് . അതേസമയം, ആകാശിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആകാശിന്റെ ബന്ധുക്കൾ സ്കൂളിൽ പ്രതിഷേധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *