Your Image Description Your Image Description

മാന്നാർ : വലിയകുളങ്ങരയിൽ വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. ഇയാളുടെ പക്കലിൽ നിന്ന് 31.5 ലീറ്റർ ചാരായവും 600 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായാണ് എക്സൈസിന്റെ പിടിയിലായത് . വലിയകുളങ്ങരയിൽ വാസുദേവം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ മുറിയിൽ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാർആണ് പിടിയിലായത്.

പ്രതിയെ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള എഇഐ ജോഷി ജോൺ, പി.ഒ.ബാബു ഡാനിയേൽ, പിഒ ഗ്രേഡുമാരായ ആർ.അശോകൻ, ആർ.പ്രകാശ്, സിഇഒമാരായ സിജു പി.ശശി, പ്രദീഷ് പി.നായർ എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *