Your Image Description Your Image Description

പന്തളം : സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ . മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ(36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൊബൈൽ ആപ്പിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു.

ഇവർ 2 പേരിൽ നിന്നായി 14 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സ്റ്റോക്ക് ബ്രോക്കിങ് ആണെന്ന് പരിചയപ്പെടുത്തി തോന്നല്ലൂർ ദീപൂസദനത്തിൽ ദീപു ആർ. പിള്ള, കുരമ്പാല ഗോപൂസദനത്തിൽ കെ.കെ. സന്തോഷ് എന്നിവരെ ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു . തുടർന്ന് എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, എസ്ഐ അനീഷ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *