Your Image Description Your Image Description

വർക്കല : ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ശ്രീനാരായണ ​ഗുരുവിനെക്കുറിച്ചും കേരള നവോത്ഥാന ചരിത്രവും പഠിക്കാന്‍ തീരുമാനിച്ചു. ശിവ​ഗിരി ആശ്രമത്തിന്റെ ബ്രിട്ടനിലെ അഫിലിയേറ്റഡ്‌ കേന്ദ്രത്തിന്റെ സഹകരണത്തിലാണ് പഠനം നടത്തുക . അതിനായി ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി നിരവധിപ്പേർ സമീപിച്ച സാഹചര്യത്തിലാണ് സര്‍വകലാശാല ആശ്രമത്തെ സമീപിച്ചത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മ തിസണ്ണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ​ഗുരുവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങള്‍ കൈമാറാനും ആശ്രമം അധികൃതർ തീരുമാനിച്ചത് . ഗുരുവിനെക്കുറിച്ചുള്ള പുതിയൊരു ​ഗ്രന്ഥം ഓക്‌സ്‌ഫോർഡ്‌ ​ഗവേഷണ വിഭാ​ഗം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സര്‍വകലാശാലയ്ക്ക് പഠനത്തിന് വേണ്ടി ബ്രിട്ടനിലെ ​ഗുരുവിന്റെ ആശ്രമത്തിൽ നിന്ന് കൃതികളും ജീവിത ചരിത്ര​ഗ്രന്ഥങ്ങളും കൈമാറും. ഒപ്പം സെപ്തംബര്‍ ഒമ്പതിന് ബ്രിട്ടനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുസ്‌തകങ്ങള്‍ കൈമാറുo .അതിൽ ദൈവദശകം, ശ്രീനാരായണ സ്‌മൃതി, ശ്രീനാരായണ ​ഗുരുവിന്റെ ജീവചരിത്രം, ശ്രീനാരായണ ​ഗുരുവിന്റെ കവിതകള്‍‌ തുടങ്ങിയവയുടെ ​ഇം​ഗ്ലീഷ് പരിഭാഷകളും കൈമാറു൦ . ഇതിൽ ആശ്രമം പ്രസിഡന്റ് ബൈജു പാലയ്‌ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, അംഗങ്ങളായ സതീഷ് കുട്ടപ്പൻ, അനിൽകുമാർ ശശിധരൻ, കലാജയൻ, അനിൽ കുമാർ രാഘവൻ, ഗണേശ് ശിവൻ, മധു രവീന്ദ്രൻ, ഡോ. ബിജു പെരിങ്ങത്തറ, ദിലീപ് വാസുദേവൻ, അനീഷ് കുമാർ തുടങ്ങിയവരാണ് സർവകലാശാല അധികൃതരുമായി ചര്‍‌ച്ച നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *