Your Image Description Your Image Description

പാരീസ് : ഫ്രാൻസിലെ സിന​ഗോ​ഗിലുണ്ടായ തീപിടുത്തത്തിനു പിന്നിൽ തീവ്രവാദികളെന്ന് ആരോപണം .ഫ്രാൻസ് ​ഭരണകൂടമാണ് ആരോപിച്ചത് . ശനിയാഴ്ച രാവിലെ 8 മണിക്ക് മോണ്ട്പെല്ലിയറിനടുത്തുള്ള ലാ ഗ്രാൻഡെ മോട്ടെയിലെ ബെത്ത് യാക്കോവ് സിനഗോഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അവിചാരിതമായി കത്തുകയായിരുന്നു. ഇതിന് പിന്നാലെ തീവ്രവാദികളാണ് എന്നാണ് നാഷണൽ ആൻ്റി ടെററിസം പ്രോസിക്യൂട്ടർ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നത് . അതേസമയം അപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പൊള്ളലേറ്റിയിട്ടുണ്ട് .

ആക്രമണo സിന​ഗോ​ഗിനെയും യഹൂദരേയും ലക്ഷ്യം വച്ചാണ് നടത്തിയതെന്നും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു. മാത്രമല്ല യഹൂദ പൗരന്മാർക്ക് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നും ഇമ്മാനുവൽ മാക്രോൺ ഉറപ്പ് നൽകിയിട്ടുണ്ട് . അതേസമയം രാജ്യത്തുള്ള എല്ലാ ജൂത ആരാധനാലയങ്ങളിലും സുരക്ഷയെ മുൻനിർത്തി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *