Your Image Description Your Image Description

കോഴിക്കോട് : നിപ രോഗമെന്ന് സംശയത്തിൽ കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകള്‍ ഫലം നെഗറ്റീവ് ആയതായി തെളിഞ്ഞത് .

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ ഉണ്ടായിരുന്നത് . അതിൽ ഇരുവരും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പ്രവേശിച്ചപ്പോളാണ് നിപ ലക്ഷണങ്ങള്‍ ഇവർക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയത് .

അതേസമയം ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *