Your Image Description Your Image Description

ഷൊർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ, ഭീതിയിൽ യാത്രക്കാർ . ഒട്ടേറെ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ നടപ്പാതയിലാണ് നാലിലധികം തെരുവുനായ്ക്കൾ കിടക്കുന്നത്. അമിതമായ തിരക്കിൽ ആരെങ്കിലും അറിയാതെ ചവിട്ടിയാൽ കടിയേൽക്കാൻ സാധ്യതയേറെയാണ്. അതിനാൽ യാത്രക്കാർക്കു ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പിടികൂടാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത് .

രാത്രി നേരങ്ങളിൽ നായ്ക്കൾ കിടക്കുന്നതു പലരുo ശ്രദ്ധിക്കാറില്ല . അതുകൊണ്ട് യാത്രക്കാർക്കു മറ്റ് പ്ലാറ്റ്ഫോമുകളിലേക്കു പോകണമെങ്കിൽ മേൽപാലത്തിലൂടെ മാത്രം പോകാൻ പറ്റു . അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ യാത്ര ചെയ്യുന്ന വഴിയിൽ നിന്ന് തെരുവുനായ്ക്കളെ തുരത്തണമെന്നാണ് യാത്രക്കരുടെ ആവശ്യം.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *