Your Image Description Your Image Description

പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐയെ സ്ഥലംമാറ്റി. ആളുമാറി മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി എടുത്തിരിക്കുന്നത് . എഎസ്‌ഐ ജോയ് തോമസിനെയാണ് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റിയത് . ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് സമര്‍പ്പിച്ചത്.

റിപ്പോർട്ടിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നും , ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു . അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുട്ടിയുടെ കുടുംബവുമായും സംസാരിച്ചു. മർദിച്ച എഎസ്‌ഐ ജോയ് തോമസ് പട്ടാമ്പി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് .

Leave a Reply

Your email address will not be published. Required fields are marked *