Your Image Description Your Image Description

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ഏറ്റവും കൂടുതല്‍ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി . നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത് ചൈനയായിരുന്നു . എന്നാൽ ജൂലൈയില്‍ റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷമായി മാറി . നിലവിൽ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇത് ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. നേരത്തെയും ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. യുെ്രെകനില്‍ യുദ്ധം ആരംഭിച്ചവേളയിൽ , യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റി. ശേഷം യൂറോപ്പ് ഉയര്‍ന്ന വില ഈടാക്കിയ വേളയിൽ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് കൊടുത്തു. പിന്നാലെ യൂറോപ്പ് കൂടുതല്‍ പണം നല്‍കുന്നതിനാല്‍ ഇന്ത്യക്കും അതുപോലെ പണം കൊടുക്കേണ്ട അവസ്ഥയായി . ഇതാണ് റഷ്യയിലെ ഇറക്കുമതിയെ ഇന്ത്യ കൂടുതലായി ആശ്രയിക്കാൻ കാരണമായത് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *