Your Image Description Your Image Description

അമരാവതി: ആന്ധ്രാപ്രദേശിലെ മരുന്നുനിര്‍മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരിച്ചു . 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു സ്ഫോടനം നടന്നത് . ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് . 381 തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റിലായിട്ടാണ് അവിടെ ജോലി ചെയ്തിരുന്നത് . ഉച്ചഭക്ഷണസമയത്തായതിനാല്‍ ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി .

അവിടെ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങള്‍ ഒക്കെ പലഭാഗത്തും തെറിച്ചുവീണു. ഒപ്പം പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉള്ളതായാണ് വിവരം . സംഭവത്തിൽ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ അഗ്‌നിരക്ഷാസേനയും എന്‍.ഡി.ആര്‍.എഫും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ച് പുറത്തെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *