Your Image Description Your Image Description

ഇടപ്പള്ളി: ഇടപ്പള്ളിയിൽ 23 ,24 തീയതികളിൽ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപ് നടക്കും .ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ റിസോഴ്സ് കേന്ദ്രത്തില്‍ വച്ചാണ് പരിപാടി നടക്കുവാൻ പോകുന്നത് . 23ന് രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തതിന് ശേഷം മന്ത്രി കൈറ്റ് തയാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും അവിടെ വച്ച് നടത്തും .

വ്യവസായ മന്ത്രി പി.രാജീവ് വൈകിട്ട് 6ന് ക്യാംപ് അംഗങ്ങളുമായി സംസാരിക്കും .തുടർന്ന് അനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ തയാറാക്കിയ ഉൽപന്നങ്ങളുടെ പ്രദര്‍ശനവും ക്യാമ്പിൽ വച്ച് നടക്കും . ശേഷം ക്യാമ്പ് പൊതുവിദ്യാഭ്യാസഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസ്, യുനിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഡോ. കെ.എല്‍.റാവു, കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി.സുനില്‍, യുനിസെഫ് സോഷ്യല്‍ പോളിസി സ്പെഷലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍ എന്നിവര്‍ ചേർന്ന് ക്ലാസുകള്‍ നടത്തും .

 

Leave a Reply

Your email address will not be published. Required fields are marked *