Your Image Description Your Image Description

കോമഡി ഡ്രാമ ചിത്രം വാഴയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. തിരക്കഥാകൃത്ത് വിപിൻദാസാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. വാഴ 2നെ വാഴ 2ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന പേരാണ് നൽകിയിരിക്കുന്നത് . സാമൂഹ്യമാധ്യമങ്ങളിലൂടെ ഏവരുടെയും താരമായി മാറിയ ഹാഷിറും ടീമുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

ആദ്യ ചിത്രം വാഴ ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്ന പേരിലായിരുന്നു പ്രേക്ഷകരുടെ അടുക്കിൽ എത്തിയത് . വിപിൻദാസ് ഹാഷിർ, അജിൻ ജോയ്, വിനായക്, അലൻ എന്നിവർ അടങ്ങുന്ന ടൈറ്റിൽ പോസ്റ്ററാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

വാഴയ്ക്ക് നിറഞ്ഞ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രതികരണം പുതിയ പ്രതിഭകളുമായി വീണ്ടും മുന്നോട്ട് പോകാൻ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. വാഴ II – ബയോപിക് ഓഫ് എ ബില്യൺ ബ്രോസിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്- വിപിൻദാസ് സോഷ്യൽമീഡിയയിൽ കുറിച്ചു.

ഓഗസ്റ്റ് 15 ന് നവാ​ഗതനായ ആനന്ദ് മേനോൻ സംവിധാനത്തിൽ ചിത്രം പ്രദർശനം തുടങ്ങും . ചിത്രത്തിൽ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹൻ രാജേശ്വരി, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *