Your Image Description Your Image Description

വാഴ്സോ: പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ​പോളണ്ടിൽ . ഇതു ആദ്യമായിട്ടതാണ് 45 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് എത്തുന്നത് . ഒടുവിൽ പോളണ്ടിൽ സന്ദർശിച്ചത് മൊറാർജി ദേശായിയാണ് .

ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും മോദി പറഞ്ഞു.

മോദിയുടെ പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്ര, പ്രതിരോധ മേഖലകളിലെ സഹകരണം, സാംസ്കാരിക വിനിമയം എന്നീ വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമൂഹത്തെ വാഴ്സോയിൽ നടക്കുന്ന പരിപാടിയിൽ അഭിസംബോധന ചെയ്യും. ശേഷം 23ന് ഉക്രെയ്നിലേക്ക് പുറപ്പെടും .

 

Leave a Reply

Your email address will not be published. Required fields are marked *