Your Image Description Your Image Description

ഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റിലെ താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു . ടി-സീരീസിലെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയുമാണ് യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നത് . അതേസമയം ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും സംബന്ധിച്ച യാതൊരു വിവരവും എടുത്തിട്ടില്ല.

ഭൂഷൺ കുമാർ യുവരാജിന്‍റെ ബയോപിക് വാര്‍ത്ത സ്ഥിരീകരിച്ചു. യുവരാജ് സിങ്ങിൻ്റെ ജീവിതം പ്രചോദിപ്പിക്കുന്ന കഥയാണ്. ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ യാത്രയും യഥാർത്ഥ ജീവിതത്തിൽ നായകനിലേക്കുള്ള യാത്രയും പ്രചോദനകരമാണ്. പറയേണ്ടതും കേൾക്കേണ്ടതുമായ കഥ ബിഗ് സ്‌ക്രീനിലൂടെ കൊണ്ടുവരുന്നതിൽ ആവേശത്തിലാണെന്നും ഭൂഷന്‍ കുമാര്‍ അറിയിച്ചു.

പഞ്ചാബിൻ്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ പതിമൂന്നാം വയസ്സിൽ കളിച്ചാണ് ക്രിക്കറ്റില്‍ യുവരാജ് സിംഗ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തി ചരിത്രമെഴുതി.പിന്നാലെ 2011 ലോകകപ്പ് ഇന്ത്യ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് കരസ്ഥമാക്കി. . ശേഷം യുവരാജ് 2019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനo നടത്തിയത് . വെല്ലുവിളികളെ അതിജീവിക്കാൻ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് യുവരാജ് സിംഗ് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *