Your Image Description Your Image Description

കൊൽക്കത്ത : ബം​ഗാളിലെ സർക്കാർ മെഡിക്കൽ കോളേജിലെ പി ജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കു നേരെ വിരൽചൂണ്ടുന്നവരുടെ വിരലൊടിക്കുമെന്ന് മുതിർന്ന തൃണമൂൽ മന്ത്രി ഉദയൻ ​ഗുഹ സമൂഹമാധ്യമങ്ങളിൽ ഭീഷണിപ്രസം​ഗം നടത്തി .

“മമതാ ബാനർജിയെ ആക്രമിക്കുകയും അവരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നവർ ഒരിക്കലും വിജയിക്കില്ല. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വിരൽ ഞെരിച്ചൊടിക്കും.’ ബം​ഗാളിയിലുള്ള വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ ആശുപത്രി ആക്രമിച്ചിട്ടും പൊലീസ് നിഷ്ക്രിയരായി എന്നും അദ്ദേഹം ആരോപിച്ചു.

ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ചാണ് ആഗസ്‌ത്‌ ഒൻപതിനാണ് ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകളാണ് കണ്ടെത്തിയത് . അതേസമയം ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കൊൽക്കത്ത പൊലീസിലെ സിവിക്‌ വൊളന്റിയറും തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനുമായ സഞ്ജയ്‌ റോയിയെ അറസ്റ്റ് ചെയ്തു. പ്രതിയെ സംരക്ഷിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്ന് അനവധി പ്രതിഷേധങ്ങൾ ഉണ്ടായി .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *