Your Image Description Your Image Description

കൊച്ചി; സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ആലുവയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ മുരളിക്കാണ് വെട്ടുകൊണ്ടത്.ആലുവ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇടുക്കി സ്വദേശിയായ ടിന്റോ, തമിഴ്നാട് സ്വദേശിയായ യുവതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ തമ്മിലായിരുന്നു ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇതാണ് പിന്നീട് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *