Your Image Description Your Image Description

കാട്ടാക്കട: വയറുവേദനയും ഛർദിയും മൂലം വിളപ്പില്‍ശാലയില്‍ ആദിത്യനാഥ് എന്ന രണ്ടാംക്ലാസ് വിദ്യാർഥി ‌മരിച്ച സംഭവത്തില്‍ വിളപ്പില്‍ശാലയിലെ ഹോട്ടല്‍ അടപ്പിച്ചു.

ആദിത്യന് കഴിക്കാൻ ഭക്ഷണം വാങ്ങിയത് ഇവിടെനിന്നാണ്. അമ്ബലം ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ അധികൃതർ പരിശോധന നടത്തി.

എന്നാല്‍ ഇവിടെ വൃത്തിഹീന സാഹചര്യമോ ഭക്ഷണപദാർഥങ്ങള്‍ക്കുകേടുപാടുകളോ പഴകിയ ഭക്ഷണമോ ഉള്ളതായി കണ്ടെത്തിയില്ല. അടുക്കളയില്‍ അരി ആട്ടുന്ന ഗ്രൈൻഡർ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ തറ പൊട്ടി പൊളിഞ്ഞത് അറ്റകുറ്റ പണി നടത്തണം, അടുക്കളയില്‍ വെളിച്ചം പര്യാപ്തമായ രീതിയില്‍ ലഭ്യമാക്കണം, ഇടിയപ്പം സൂക്ഷിച്ചിരിക്കുന്ന ട്രേ വച്ചിരിക്കുന്ന പരിസരത്തെ പൊടിപടലം വൃത്തിയാക്കണം തുടങ്ങി നിർദേശങ്ങള്‍ നല്‍കി. പഞ്ചായത്ത്, ഭക്ഷ്യസുരക്ഷ ലൈസൻസുകള്‍ ഹാജരാക്കി പ്രശ്നപരിഹാരം നടത്തുന്നുവരെ സ്ഥാപനത്തി ന്‍റെ പ്രവർത്തനം നിറുത്തി വയ്ക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *