Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയിൽ കൊച്ചുമകൻ വയോധികയെ തള്ളിയിട്ട് കൊന്നു . പുളിങ്കുന്ന് സ്വ​ദേശി സരോജിനിയാണ് കൊല്ലപ്പെട്ടത് . കൊച്ചുമകൻ ജിത്തുവാണ് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഞായർ രാത്രിയായിരുന്നു സംഭവം നടന്നത് .

സംഭവദിവസം ലഹരിക്കടിമയായ ജിത്തുവും സരോജിനിയും തമ്മിൽ വഴക്ക് നടന്നിരുന്നു . ദേഷ്യം തോന്നിയ ജിത്തു വീടിനു പുറത്ത് റോഡിനു സമീപം നിൽക്കുകയായിരുന്ന സരോജിനിയെ തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വഴിയിൽ കിടന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി വീണത്. തുടർന്ന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണപ്പെട്ടു .

 

 

Leave a Reply

Your email address will not be published. Required fields are marked *