Your Image Description Your Image Description

ധർമപുരി : ദളിത് സമുദായക്കാരൻ മേൽജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ ചൊല്ലി യുവാവിന്റെ അമ്മയ്ക്ക് ക്രൂരപീഡനം. ധർമപുരി കീഴ്മൊരപ്പൂർ ​ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത് . പെൺകുട്ടിയുടെ വീട്ടുകാരാണ് ഈ ക്രൂര കൃത്യം ചെയ്തത് . യുവാവിന്റെ മാതാവിനെ വീടിനു മുന്നിൽ ന​ഗ്നയാക്കി നിർത്തിയതിനു ശേഷം കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചെറുപ്പം തൊട്ടേ ഇഷ്ടത്തിലായ ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു . തുടർന്ന് ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

പിന്നീട് ഇരുവരും വിവാഹിതരായ വിവരം യുവതിയുടെ വീട്ടുകാരറിഞ്ഞതിനു പിന്നാലെ യുവാവിന്റെ വീട്ടിലേക്ക് ബന്ധുക്കൾ അതിക്രമിച്ചു കയറി ചെന്ന് യുവാവിന്റെ പിതാവിനെ മർദ്ദിച്ചു. ശേഷ൦ അമ്മ പിതാവിനെ മർദ്ദിക്കുന്നതു കണ്ട് തടയാനെത്തിയപ്പോൾ ന​ഗ്നയാക്കുകയും കാട്ടിൽകൊണ്ടു പോയി പീ‍ഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് പോലീസിൽ പരാതിയുമായി ചെന്നപ്പോൾ ആദ്യം കേസ് എടുക്കാൻ വിസമ്മതിച്ച പൊലീസ് സംഭവം വിവാദമായതോടെ 20 പേർക്കെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം നിലവിൽ ആരെയും തന്നെ അറസ്റ്റ് ചെയ്തിട്ടില്ല.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *