Your Image Description Your Image Description

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട് പുറത്ത് . റിപ്പോർട്ടിൽ ശരീരത്തിൽ 14 മുറിവുകളുള്ളതായി പറയുന്നു . തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലുമടക്കം ധാരാളം മുറിവുകളും കണ്ടെത്തിയിട്ടുണ്ട് . ഡോക്ടറെ കൊലപ്പെടുത്തിയിരിക്കുന്നത് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് . അതിനാൽ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. അതേസമയം ജനനേന്ദ്രിയത്തിൽ നിന്നും സ്രവം കണ്ടെത്തിയിട്ടുണ്ട്. ഇവാ വിദ​ഗ്ധ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്.

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ​ഹാളിൽ വച്ച് ഈ മാസം 9നാണ് പിജി ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതി ക്രൂരമായ ബലാത്സം​ഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത് . ഡോക്ടറുടെ മരണവുമായി ബന്ധപെട്ടു സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *