Your Image Description Your Image Description

ഇന്ത്യൻ വിപണിയില്‍ കൂടുതല്‍ കരുത്താർജിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ.

മൊത്തത്തില്‍ മാറിയ ബ്രാൻഡിന് പുതുശ്വാസം കിട്ടിയപോലെയാണ്. 7.99 ലക്ഷം രൂപയ്ക്ക് ഇത്രയും വലിയൊരു കൂപ്പെ എസ്‌യുവി രാജ്യത്ത് എത്തുന്നത് ഇതാദ്യമായാണ്. എന്നാല്‍ ഇക്കൂടെ തങ്ങളുടെ നിരയിലുള്ള ചെറുകാറായ C3 ഹാച്ച്‌ബാക്കിനെയും ഒന്ന് മിനുക്കിയെടുക്കാൻ സിട്രണ്‍ തയാറായിട്ടുണ്ട്. കമ്ബനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ വരുന്ന മോഡലില്‍ ആളുകള്‍ കാത്തിരുന്ന നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മുമ്ബുണ്ടായിരുന്ന ആ കുറവുകളൊക്കെ അങ്ങ് നികന്നുവെന്ന് സാരം.

രണ്ട് വർഷം മുമ്ബ് വിപണിയിലെത്തിയ സിട്രണ്‍ C3 ഹാച്ച്‌ബാക്കിന് എതിരാളികളെ അപേക്ഷിച്ച്‌ ഒരുപാട് ഫീച്ചറുകള്‍ കുറവായിരുന്നു. നിർമാണത്തില്‍ ചെലവ് കുറയ്ക്കാൻ എടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോവുകയായിരുന്നുവെന്ന് വേണം പറയാൻ. എസ്‌യുവി രൂപമുണ്ടായിട്ടും ഹാച്ച്‌ബാക്കായി മാർക്കറ്റ് ചെയ്‌ത തന്ത്രമെല്ലാം പാടെ പാളിപ്പോയി. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം പതിയെ ആളുകളിലേക്ക് അടുക്കാൻ C3 മോഡലിനെ സഹായിച്ചേക്കും.

2024 സിട്രണ്‍ C3 ഹാച്ചിലെ പ്രധാന പരിഷ്ക്കാരങ്ങള്‍ എന്തെല്ലാമെന്ന് വിശദമായി പറഞ്ഞുതരാം. നവീകരണങ്ങള്‍ക്കൊപ്പം മുമ്ബത്തെ വിലയേക്കാള്‍ ഏകദേശം 30,000 രൂപയോളം കാറിന് ഇനി മുതല്‍ അധികമായി മുടക്കേണ്ടിയും വന്നേക്കും. നിലവില്‍ 6.16 ലക്ഷം രൂപ മുതല്‍ 9.42 ലക്ഷം രൂപ വരെയാണ് കാറിന്റെ വില നിലവാരം വരുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക്’ ടോർക്ക് കണ്‍വെർട്ടർ ഗിയർബോക്‌സുള്ള C3 ഷൈൻ പ്യുവർടെക് 110 ഓട്ടോമാറ്റിക് വേരിയൻ്റിനുള്ള വില കമ്ബനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഫീല്‍ വേരിയന്റില്‍ നിന്ന് സിട്രണ്‍ ടർബോ പെട്രോള്‍ ഓപ്ഷൻ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ C3 ഹാച്ച്‌ബാക്കിന്ഫെ ടോപ്പ്-സ്പെക്ക് ഷൈൻ ട്രിമ്മില്‍ മാത്രമാണ് ടർബോ പെട്രോള്‍ മാനുവല്‍, ടർബോ പെട്രോള്‍ ഓട്ടോമാറ്റിക് കോമ്ബിനേഷനുകള്‍ ലഭ്യമാവുന്നത്. ഇനി വേരിയന്റ് തിരിച്ചുള്ള വിലകള്‍ എങ്ങനെയെന്നും പറഞ്ഞു തരാം. C3 ബേസ് ലൈവ് പ്യുർടെക് 82 മാനുവല്‍ വേരിയൻ്റിന് 6.16 ലക്ഷം, ഫീലിന് 7.47 ലക്ഷം, ഷൈൻ പതിപ്പിന് 8.09 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ വില.

സിട്രണ്‍ C3 ഷൈൻ വൈബ് പായ്ക്കിന് 8.21 ലക്ഷം, ഷൈൻ ഡ്യുവല്‍ ടോണിന് 8.24 ലക്ഷം, ഷൈൻ ഡ്യുവല്‍ ടോണ്‍ വൈബ് പായ്ക്കിന് 8.36 ലക്ഷം, ഷൈൻ ടർബോ ഡ്യുവല്‍ ടോണിന് 9.29 ലക്ഷം, ഷൈണ ടർബോ ഡ്യുവല്‍ ടോണ്‍ വൈബ് പായ്ക്കിന് 9.41 ലക്ഷം രൂപ എന്നിങ്ങനെ ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്. ഇനി കാറിലേക്ക് കൊണ്ടുവന്ന ഏറ്റവും പുതിയ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് നോക്കാം.

എല്‍ഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകള്‍, 6 എയർബാഗുകള്‍, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, 6 എയർബാഗുകള്‍ (ഫീല്‍, ഷൈൻ ട്രിമ്മുകള്‍ എന്നിവയില്‍ മാത്രം), ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എസി സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇലക്‌ട്രോണിക് ആയി മടക്കാവുന്ന ORVM എന്നീ ഫാൻസി ഫീച്ചറുകളാണ് 2024 സിട്രണ്‍ C3 ഹാച്ച്‌ബാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ എത്തിയ കാലം മുതല്‍ C3-യില്‍ നിലനിന്നിരുന്ന ചില എർഗണോമിക് പിഴവുകളും സിട്രണ്‍ പരിഹരിച്ചിട്ടുണ്ട്. പവർ വിൻഡോ കണ്‍ട്രോളുകള്‍ ഇപ്പോള്‍ ഡോർ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ തുടങ്ങിയ ഫീച്ചറുകളാല്‍ സമ്ബന്നമായ എതിരാളികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോഴും മുൻനിരയിലേക്ക് എത്താനായിട്ടില്ലെങ്കിലും പതിയ ക്ലച്ചുപിടിക്കാനാവുമെന്നാണ് അനുമാനം.

പോരാത്തതിന് വാഗണ്‍ആർ പോലുള്ള കാറുകളുമായി ഇനിയൊരു താരതമ്യത്തിനും ഇടകൊടുക്കാനും C3 തയാറല്ല. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോഡ് ചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിട്രണ്‍ C3 ഹാച്ചിന്റെ ഹൃദയം.

ഇതില്‍ മാനുവല്‍ ട്രാൻസ്മിഷനുമായി മാത്രം വരുന്ന NA യൂണിറ്റിന് 82 bhp പവറില്‍ പരമാവധി 115 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ടർബോ മോഡല്‍ 110 bhp കരുത്തില്‍ 205 Nm torque വരെ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *