Your Image Description Your Image Description

ഡല്‍ഹി: ഹരിയാനയിലെ ടണ്ഡ് വാളിൽ  ഐ ഫോണിനായി നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ. മൂന്ന് ദിവസം മകന്‍ നിരാഹാരമിരുന്നതോടെ സമ്മര്‍ദ്ദത്തിലായ പൂ വില്‍പനക്കാരിയായ അമ്മയാണ് തന്റെ പരിമിതിയിലും മന്റെ ആഗ്രഹം ഒടുവില്‍ സാധിച്ചുകൊടുത്തത്.

ഇന്‍കൊഗ്‌നിറ്റൊ എന്ന എക്‌സ് അക്കൗണ്ടില്‍ അമ്മയുടെയും മകന്റെയും വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മകന് ഐ ഫോണ്‍ വാങ്ങി നല്‍കാനുളള കാരണവും എന്ത് നിബന്ധനയാണ് മകന് അമ്മ നല്‍കിയിട്ടുള്ളതെന്നുമെല്ലാം വീഡിയോയില്‍ പറയുന്നുമുണ്ട്. പൂ വില്‍പ്പനക്കാരിയായ ഇവര്‍ തന്റെ സമ്ബാദ്യം പരമാവധി ചെലവിട്ടാണ് മകന്റെ ആഗ്രഹം സാധിച്ചു നല്‍കിയിരിക്കുന്നത്.

എന്നാല്‍ വെറുതെ ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ തയ്യാറായില്ല. ഫോണിന് ചെലവിടുന്ന തുക അധ്വാനിച്ച്‌ കണ്ടെത്തി തിരികെ നല്‍കണമെന്ന നിബന്ധനയാണ് അമ്മ മുന്നോട്ട് വെച്ചത്. ഈ നിബന്ധന പാലിക്കാമന്ന് മകന്‍ വാക്ക് നല്‍കിയതോടെയാണ് ഫോണ്‍ വാങ്ങാനുള്ള പണം സംഘടിപ്പിച്ച്‌ മകന് നല്‍കിയത്. എന്തായാലും മകന്റെ ഈ അതിമോഹം ഇത്രയും പണം ചെലവാക്കി സാധിച്ചു നല്‍കേണ്ടിയിരുന്നില്ലെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *