Your Image Description Your Image Description

ബെംഗളൂരു : ബെംഗളൂരുവിൽ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു . ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടി നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് . രാത്രി കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം പെൺകുട്ടി വീട്ടിലേക്കു മടങ്ങുകയായിരുന്നു സംഭവം ഉണ്ടായത് .

‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് ജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *