Your Image Description Your Image Description

കോഴിക്കോട്∙: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് തെളിയിക്കുന്നവർക്ക് സമ്മാനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. അതേസമയം ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറഞ്ഞു .

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

റിബേഷ് ബാലകൃഷ്ണൻ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു. റിബേഷ് തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് വക്കീൽ നോട്ടിസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *