Your Image Description Your Image Description

മുംബൈ: കൊൽക്കത്തയിൽ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന വേളയിൽ വീണ്ടും മുംബൈയിൽ വനിതാ ഡോക്ടർക്കു നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 3.30 നു സിയോൺ ആശുപത്രിയിലായിരുന്നു സംഭവം. വാർഡിൽ ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർക്കുനേരെയാണ് ആക്രമണം നടന്നത്‌.

രോഗിയോടൊപ്പം എത്തിയ ആറംഗ സംഘ൦ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആ സമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായാണ്‌ റിപ്പോർട്ട്‌ പുറത്ത് വരുന്നത് . ശേഷം പ്രതികൾ അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയ൦ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച ഡോക്ടർക്ക് പരിക്കേറ്റതായും എൻഡിടിവി റിപ്പോർട്ട്‌ ചെയ്തു. പിന്നാലെ ഈ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ ഉന്നതസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ വീണ്ടും രാജ്യത്ത്‌ ഡോക്ടർക്കു നേരെ ആക്രമണ൦ ഉണ്ടായിരിക്കുന്നത്‌.

 

 

 

Leave a Reply

Your email address will not be published. Required fields are marked *