Your Image Description Your Image Description
കാസര്‍കോട് : ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ജില്ലയിലെ സെക്ടര്‍ കേന്ദ്രങ്ങളില്‍ എസ് എസ് എഫ് ഓപ്പണ്‍ സ്ട്രീറ്റ് സംഘടിപ്പിച്ചു. സ്വാതന്ത്യമുണ്ട് എതിരൊച്ചകള്‍ക്ക് എന്ന ശീര്‍ഷകത്തിലാണ് ഓപ്പണ്‍ സ്ട്രീറ്റ് നടന്നത്.
സ്വാതന്ത്യസമര പോരാട്ടങ്ങളിലെ  ചരിത്ര മുഹൂര്‍ത്തങ്ങള്‍, രാജ്യത്തെ സമകാലിക സംഭവ വികാസങ്ങള്‍ തുടങ്ങിയവ ഓപ്പണ്‍ സ്ട്രീറ്റില്‍ ചര്‍ച്ചയായി. ബാക്രബയലില്‍ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് പ്രഭാഷണം നടത്തി. പടന്നയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി റഈസ് മുഈനി പ്രഭാഷണം നടത്തി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഓപ്പണ്‍ സ്ട്രീറ്റില്‍ അഞ്ഞൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *