Your Image Description Your Image Description

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

12.48 ലക്ഷം രൂപ ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് തട്ടിയെടുത്തുന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത് . വഞ്ചനക്കുറ്റത്തിനാണ് മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത് .

പരാതിയിൽ പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് ഇവർ വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത് . തുടർന്ന് പരാതിക്കാരനിൽ നിന്നു 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, പറഞ്ഞ പ്രകാരം സേവനങ്ങൾ നൽകിയില്ല. കൂടാതെ പണം തിരിച്ചു നൽകിയതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *