Your Image Description Your Image Description

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങക്കായ. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്ന്. മുരിങ്ങ ഇന്ത്യയിലെ തദ്ദേശീയമായ പോഷക സമ്പുഷ്ടമായ ഔഷധ സസ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങൾ മുരിങ്ങയ്‌ക്കുണ്ട്. മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ, നോക്കാം….

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു. മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും മുറിവ് ഉണക്കുന്നതിനും മുരിങ്ങ ഒരു പരിഹാരമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന രാസവസ്തുക്കൾ മുരിങ്ങയിൽ കാണാം.

നിങ്ങളുടെ കരളിനെ സംരക്ഷിക്കാൻ മുരിങ്ങ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ മുരിങ്ങയ്‌ക്ക് കഴിയും. കൂടുതൽ അളവിൽ മുരിങ്ങ കഴിക്കുന്ന വ്യക്തികളിൽ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയുകയും കരൾ വീക്കം കുറയുകയും ചെയ്യും.

ശരീരഭാരം കുറയ്‌ക്കാൻ മുരിങ്ങ സഹായിക്കുന്നു. മുരിങ്ങ ചെടിയുടെ ഇലകളിൽ ധാതുക്കൾ, വിറ്റാമിനുകൾ, പോളിഫെനോൾസ് എന്നറിയപ്പെടുന്ന ശക്തമായ സസ്യ രാസവസ്തുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ മുരിങ്ങ പൊടി സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

മുരിങ്ങയ്‌ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തടയാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുരിങ്ങയുടെ സത്തിൽ ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് മുരിങ്ങ ഗുണം ചെയ്യുന്നു. ഗവേഷണമനുസരിച്ച്, മുരിങ്ങ വിത്ത് എണ്ണ ചർമ്മത്തിലെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കും. മുടിയുടെ ആരോഗ്യത്തിനും മുരിങ്ങയുടെ എണ്ണ ഗുണം ചെയ്യുമെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു.

തൈറോയ്ഡിനും മുരിങ്ങ സഹായിക്കുന്നു. ദഹനം, ഊർജം, ഉറക്കം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് പ്രവർത്തനം മുരിങ്ങ വർധിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *