Your Image Description Your Image Description

ഐഫോണ്‍ 16 സെപ്റ്റംബറില്‍ എത്തും. അതിനായുള്ള കാത്തിരിപ്പിലാണ് ആപ്പിള്‍ ആരാധകര്‍. ഫോണുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നും ഇല്ലെങ്കിലും ഫോണിന്റെ ഡിസൈനും മറ്റ് ഫീച്ചറുകളും സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അടക്കി ഭരിക്കുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ 16 എന്ന സീരീസിലെ സ്റ്റാന്റേര്‍ഡ് മോഡലിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഐഫോണ്‍ 16 ന്റെ ഡമ്മി യൂണിറ്റുകളാണെന്ന അവകാശപ്പെട്ട് ഒറു റെഡ്ഡിറ്റ് യൂസറാണ് ഇത് പങ്കുവെച്ചത്.

രണ്ട് കളര്‍ ഓപ്ഷനുകളിലുള്ള ഫോണിന്റെ പുറകുവശത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഒപ്പം ഫോണിന്റെ ക്യാമറ യൂണിറ്റിന്റെ ഡിസൈനും വ്യക്തമാണ്.

ഐഫോണ്‍ 15 സീരീസില്‍ നിന്നും വ്യത്യസ്തമാണ് ഐഫോണ്‍ 16 ലെ റിയര്‍ ക്യാമറ. ഐഫോണ്‍ 10 ഫോണിന് സമാനമായ ഡ്യുവല്‍ ക്യാമറ ഐലന്റ് ആണിതിന്. രണ്ട് വലിയ ക്യാമറകള്‍ ക്യാമറ ഐലന്റില്‍ സ്ഥാപിക്കുകയും ഫ്‌ളാഷ് ലൈറ്റ് ഐലന്റിന് പുറത്ത് തൊട്ടടുത്തായി വെക്കുകയും ചെയ്തു. ഇതില്‍ സ്‌പേഷ്യല്‍ വീഡിയോ റെക്കോര്‍ഡിങ് സൗകര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ 15 ല്‍ ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളില്‍ ഡ്യുവല്‍ ക്യാമറ ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കോണിലായി മൈക്കും ഫ്‌ളാഷും സ്ഥാപിച്ചിരിക്കുന്നു. സ്‌പേഷ്യല്‍ വീഡിയോ റെക്കോര്‍ഡിങ് സൗകര്യം ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഐഫോണ്‍ 16 . നീല, പച്ച, പിങ്ക് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ ആക്ഷന്‍ ബട്ടണ്‍ ഉണ്ടാകും. ഐഫോണ്‍ 15 ബേസ് മോഡലില്‍ ഇതുണ്ടായിരുന്നില്ല. പ്രോ വേര്‍ഷനുകളില്‍ മാത്രമാണ് ആക്ഷന്‍ ബട്ടനുള്ളത്.എ18 ബയോണിക് ചിപ്പ് സെറ്റിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഇതിലുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *