Your Image Description Your Image Description

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചു. സംസഥാനത്ത് ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ നിലവിൽ ഈ തുക അനുവദിച്ചിരിക്കുന്നത് .

ബജറ്റ്‌ വിഹിതത്തിന്‌ പുറമെയാണ് മന്ത്രി 120 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയത്‌. ഈ വർഷം വിപണി ഇടപടലിന്‌ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം ഇത് 100 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. ഇപ്പോൾ ധന വകുപ്പ്‌ 120 കോടി രൂപ അധികമായി നൽകാൻ വേണ്ടി തീരുമാനിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *