Your Image Description Your Image Description

 

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയൺ ഇടമൺ ജി.എൽ.പി.എസ് സ്കൂളിലെ കുട്ടികൾക്കായി ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ആഗസ്റ്റ് 14 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ആയിരുന്നു ക്ലാസ്സ്‌.

ഇടമൺ മെമ്പർ സോജാ സനൽ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ, നിസാം.എച്ച് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

എൻ സി ഡി സി പി ആർ ഒ, അൻസ.ബി. ഖാൻ ചടങ്ങിൽ സംസാരിച്ചു.

എൻസിഡിസി മാസ്റ്റർ ട്രൈനർ ബാബാ അലക്സാണ്ടർ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് നേതൃത്വം നൽകി.

സ്കൂൾ ടീച്ചർ ശുഭ കൃഷ്ണ സ്വാഗതം പറഞ്ഞു. രമ്യ നന്ദി പ്രസംഗം നടത്തി.

ക്ലാസിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു.

ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 9288026158.

Leave a Reply

Your email address will not be published. Required fields are marked *