Your Image Description Your Image Description

ന്യൂഡൽഹി: ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ ​ഗുരുതമായ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ജാ​ഗ്രത പാലിക്കണമെന്നും ഔദ്യോ​ഗിക പ്ലാറ്റ്ഫോമിൽ സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകുന്നു.

ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനായി സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് ആപ്പിൾ പുറത്തിറക്കിയത്. പുതിയ പതിപ്പുകൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മെയ് മാസത്തിലും CERT സമാന രീതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

17.6-നും 16.7.9-നും മുമ്പുള്ള iOS, iPadOS വേർഷനുകൾ, 14.6-ന് മുമ്പുള്ള macOS Sonoma വേർഷനുകൾ, 13.6.8-ന് മുമ്പുള്ള macOS Ventura വേർഷനുകൾ, 12.7.6-ന് മുൻപുള്ള Monterey വേർഷനുകൾ, 10.6-ന് ‌മുൻപുള്ള watchOS വേർഷനുകൾ, 17.6-ന് മുമ്പുള്ള tvOS വേർഷനുകൾ, 1.3-ന് മുമ്പുള്ള visionOS വേർഷനുകൾ, 17.6-ന് മുൻപുള്ള സഫാരി വേർഷനുകൾക്കുമാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ​

Leave a Reply

Your email address will not be published. Required fields are marked *