Your Image Description Your Image Description

പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്‌ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാ​ഗമായി ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാവുന്നതാണ്. Prune എന്ന കമ്പനിയുമായി കൈകോർത്താണ് ബിഎസ്എൻഎൽ സിമ്മുകൾ ലഭ്യമാക്കുന്നത്. സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം..

prune.co.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.;

തുറന്നുവരുന്ന വിൻഡോയിൽ രാജ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. തുടർന്ന് BSNL തിരെഞ്ഞെടുക്കുക.

ശേഷം മൊബൈൽ നമ്പർ നൽകുക. ഫോണിൽ സന്ദേശമായെത്തുന്ന ഒടിപി നൽകിയ ശേഷം മറ്റ് വിവരങ്ങളും നൽകുക.

സിം ഡെലിവർ ചെയ്യേണ്ട മേൽവിലാസം നൽകുക.

തുടർന്ന് ഓൺലൈനായി ഫീസടയ്‌ക്കുക. 90 മിനിറ്റിനുള്ളിൽ‌ ബിഎസ്എൻഎൽ സിം വീട്ടിലെത്തും.

കെവൈസി വിവരങ്ങൾ കൂടി നൽ‌കിയാൽ സിം കാർ‌ഡ് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

നിലവിൽ ഹരിയാനയിലെ ​ഗുരു​ഗ്രാം, ഉത്തർപ്രദേശിലെ ​ഗാസിയബാദ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. ഉടൻ തന്നെ ഈ സേവനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *