Your Image Description Your Image Description

 

കാസർകോട് : ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ജില്ലയിലെ 56 കേന്ദ്രങ്ങളിൽ എസ് എസ് എഫ് ഓപ്പൺ സ്ട്രീറ്റ് സംഘടിപ്പിക്കും. സ്വാതന്ത്യമുണ്ട് എതിരൊച്ചകൾക്ക് എന്ന ശീർഷകത്തിൽ സെക്ടർ കേന്ദ്രങ്ങളിലാണ് ഓപ്പൺ സ്ട്രീറ്റ് നടക്കുക.കുഞ്ചത്തൂരിൽ നടക്കുന്ന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഷീദ് സഅദി പൂങ്ങോടും, ബാക്രബൈലിൽ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ്, പടന്നയിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി റഈസ് മുഈനി എന്നിവർ പ്രഭാഷണം നടത്തും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ ഓപ്പൺ സ്ട്രീറ്റിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി നടന്ന ആലോചന യോഗം ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷമീൽ സഖാഫി ഉദ്ഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ്,സെക്രട്ടറിമാരായ റഈസ് മുഈനി,ബാദുഷ സഖാഫി,സഈദലി ഇരുമ്പുഴി,അബൂസാലി പെർമുദെ,റസാഖ് സഅദി,ഫയാസ് പട്ള,സിദ്ദീഖ് സഖാഫി,ഇർഷാദ് കളത്തൂർ,ഫൈസൽ സൈനി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *