Your Image Description Your Image Description

 

കൊച്ചി: ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് ഇതര മേഖലകൾക്ക് ഷീറ്റ് മെറ്റൽ, ട്യൂബ് ലാർ ഫാബ്രിക്കേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന മെറ്റൽമാൻ ഓട്ടോ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ രണ്ട് രൂപ മുഖവിലയുള്ള 12,636,162 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപ്പിറ്റൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Leave a Reply

Your email address will not be published. Required fields are marked *