Your Image Description Your Image Description

ഇടുക്കി: വിഐപി ഡ്യൂട്ടിക്കിടെ വനിത പൊലീസ് ഉദ്യോഗസ്ഥയെ തല്ലിവീഴ്‌ത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി മുട്ടം സ്റ്റേഷനിലെ സിപിഒ സിനാജിനെയാണ് ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്ര​ദീപ് സസ്പെൻഡ് ചെയ്തത്. എന്നാൽ തല്ലുകിട്ടിയ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ​​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് മർദ്ദനമുണ്ടായത്. ഇവിടെയെത്തിയ സിനാജ് ഉദ്യോ​ഗസ്ഥയെ കരണത്തടിച്ച് വീഴ്‌ത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *