Your Image Description Your Image Description

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക്‌ തുടക്ക൦ കുറിക്കും .

അതിൽ വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി ഒപ്പം മെഡലുകള്‍ വിതരണം ചെയ്യും. ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും.

ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സബ്ഡിവിഷണല്‍/ ബ്‌ളോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവിടങ്ങളിലും പതാക ഉയർത്തും.സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളില്‍ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറില്‍ അറിയിച്ചു. പ്ലാസ്റ്റിക്കില്‍ നിർമിച്ച ദേശീയപതാകകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഹരിതചട്ടം പാലിക്കണമെന്നും സർക്കുലറില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *