Your Image Description Your Image Description

തിരുവനന്തപുരം: പിണറായി സർക്കാറിന്റെ ഭരണനേട്ടത്തെ കുറിച്ചുള്ള പരസ്യം കേരളത്തിന് പുറത്തും പ്രദർശിപ്പിക്കുവാൻ ഒരുങ്ങുന്നു. ഡല്‍ഹി, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുവാൻ പോകുന്നത് .

ഇതിനായി 18,19,843 രൂപ അനുവദിച്ചാണ് ഉത്തരവിറക്കിയത് . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയത് .

ഇതിൽ സംസ്ഥാത്തിന്റെ നേട്ടങ്ങള്‍ ക്ഷേമപ്രവർത്തനങ്ങളിലെ മാതൃകളെല്ലാം ഉള്‍പ്പെടുത്തി ഒരു 90 സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രമാണ് പ്രദർശിപ്പിക്കുക. ഈ പ്രദർശനം ക്യൂബ്, യു.എഫ്.ഒ ഏജൻസികള്‍ വഴിയായിരിക്കും നടത്തുക .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *