Your Image Description Your Image Description

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനായി പലരിൽ നിന്നു കടം വാങ്ങി ലക്ഷങ്ങള്‍ മടക്കി നല്‍കാനാകാതെ യുവാവ് മാനനൊന്തു ജീവനൊടുക്കി.

ഒഡീഷയിലെ ജാജ്പൂരിലെ കാളിയപാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുബാനി ഗ്രാമത്തിലാണ് സംഭവം നടന്നത് . ലിങ്കണ്‍ എന്ന ശ്രീനിവാസ നായക് ആണ് ജീവനൊടുക്കിയത് . ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്ന ഇയാള്‍ക്ക് വലിയ സാമ്ബത്തിക നഷ്ടമുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീട്ടുകാര്‍ ലിങ്കണ്‍ രാവിലെ എണീക്കാതെ വന്നതോടെ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഒരു സ്വകാര്യ ഖനന കമ്ബനിയില്‍ കരാര്‍ തൊഴിലാളിയായിയാണ് മരിച്ച ലിങ്കണ്‍.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *