Your Image Description Your Image Description

ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വനിത ഡോക്ടര്‍ അതിക്രൂരപീഡനമെന്നാണ് കണ്ടെത്തൽ .

ഡോക്ടറുടെ സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. ഒപ്പം വയറ്റിലും കഴുത്തിലും മര്‍ദനമേറ്റിരുന്നു. അതേസമയം കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലര്‍ച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കില്‍ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് വെള്ളിയാഴ്ച രാവിലെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ കൊലപാതകം നടന്നത് എന്നാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് . ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *