Your Image Description Your Image Description

 

കൊച്ചി: ഒമ്പതാം പിറന്നാൾ ആഘോഷിക്കുന്ന കാർസ്24 ഭാവി മുന്നിൽ കണ്ട് ‘സൂപ്പർ ആപ്പ്چ ആയി അപ്ഗ്രേഡ് ചെയ്തരിക്കുന്നു.നിരവധി സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് കാർ ഉടമസ്ഥതയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുന്ന തരത്തിലാണ് ഈ നവീന ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാങ്ങൽ, വിൽക്കൽ, ഫൈനാൻസിങ് എന്നിവയുടെ ആവേശത്തിൽ നിന്നും ഓൺ ഡിമാൻഡ് ഡ്രൈവർ സേവനം, ഇൻഷുറൻസ്, റിപ്പയർ, മെയിൻറനൻസ്, ആർടിഒ അസിസ്റ്റൻസ്, ഫാസ്ടാഗ്, സർവീസ് ചരിത്രം തുടങ്ങി കാർ സ്ക്രാപ്പിങ് വരെയുള്ള സേവനങ്ങൾ കാർസ്24 സൂപ്പർ ആപ്പിലൂടെ ലഭിക്കും. കാറുമായി ബന്ധപ്പെട്ട എന്താവശ്യവും അനായാസവും കാര്യക്ഷമവുമായി ലഭ്യമാക്കി സുതാര്യതയിലൂടെ ഉപഭോക്താവിൻറെ വിശ്വസ്തത പടുത്തുയർത്തുകയാണ് ലക്ഷ്യം. നിർണായകമായ ഈ അപ്ഗ്രേഡിലൂടെ കാർസ്24 വെറുതെ ഒരു വർഷം കൂടി പിന്നിടുകയല്ല, മറിച്ച് ലോകത്തെ ഏറ്റവും വലിയ ഓട്ടോ സൂപ്പർ ആപ്പ് എന്ന തലത്തിലേക്ക് കുതിക്കുകയാണ്.

തങ്ങൾ കാർ ഇടപാടിൽ മാറ്റം വരുത്തുകയല്ല, അത് അനുഭവങ്ങളാക്കി ഉയർത്തുകയാണെന്നും ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിലേക്ക് മികച്ച സാങ്കേതികവിദ്യയും വ്യക്തിഗത സേവനവും തടസങ്ങളില്ലാതെ സമന്വയിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സൂപ്പർ ആപ്പെന്ന് കാർസ്24 സഹ സ്ഥാപകൻ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.

ഓർബിറ്റാണ് പുതിയ സൂപ്പർ ആപ്പിൻറെ ഒരു സവിശേഷ ഫീച്ചർ. നൂതനവും സജീവവുമായ സമഗ്ര കാർ മാനേജ്മെൻറ് സംവിധാനമാണിത്. ഓർബിറ്റ് എന്നത് വെറുമൊരു ഫീച്ചറല്ല, കാർ ഉടമയുടെ എല്ലാ ആവശ്യങ്ങളും അറിയുന്ന പ്രപഞ്ചം പോലെയാണ്. കാർ പ്രേമി ഓർബിറ്റിലേക്ക് ഒരിക്കൽ കടന്നാൽ കാർ ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലേക്കുമുള്ള വാതിൽ തുറക്കുകയാണ്. കാറിൻറെ അപ്പോഴത്തെ മൂല്യം മുതൽ ഇ-ചെല്ലാൻ അടയ്ക്കാനും ഡ്രൈവർമാരെ വാടകയ്ക്ക് ലഭ്യമാക്കാനും മറ്റും ഒറ്റ ടാപ്പിൽ സാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *