Your Image Description Your Image Description

 

 

ഡൽഹി: ഫോൺപേ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രീ-അപ്രൂവ്ഡ് ടേം ലൈഫ് ഇൻഷുറൻസ് ഫീച്ചർ അവതരിപ്പിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. പോളിസി വാങ്ങുന്ന സമയത്ത് വരുമാനം തെളിയിക്കുന്ന രേഖ സമർപ്പിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇൻഷുറൻസ് കവറേജ് എളുപ്പത്തിൽ ലഭ്യവും താങ്ങാവുന്നതുമാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. ഈ ഫീച്ചർ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യയിൽ സാമ്പത്തികരംഗത്ത് എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന കാര്യത്തിൽ ഒരു പുതുയുഗത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് ഫോൺപേ. കാരണം ഈ ഫീച്ചറിലൂടെ, വിശദമായ വരുമാന പരിശോധനയില്ലാതെ വേഗത്തിലും സൗകര്യപ്രദമായും ലൈഫ് ഇൻഷുറൻസ് കവറേജ് നേടാം എന്ന അധികപ്രയോജനത്തോടുകൂടി, ഇൻഷുറൻസ് ഉല്പന്നങ്ങൾ ഫോൺപേ എല്ലാവർക്കും ലഭ്യമാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *