Your Image Description Your Image Description

 

കൊ​ട്ടാ​ര​ക്ക​ര: ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​ക​ളി​ൽ​നി​ന്ന്​ രാ​ത്രി​സ​മ​യം പ​ണം കവരുന്ന സം​ഘം പി​ടി​യിൽ. ബി​നു (46), അ​നീ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു അന്വേഷണം.

ഇ​വ​ർ ഒ​രു​മാ​സ​മാ​യി ഹൈ​വേ​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്തു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റും ക്ലീ​ന​റും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ജി​ല്ല​യി​ലെ​യും അ​യ​ൽ​ജി​ല്ല​യി​ലെ​യും 500 ഓ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ എ​ത്തി​യ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. വാ​ഹ​ന​ത്തി​ൻറെ ന​മ്പ​ർ പ്ലേ​റ്റ് കാ​ണാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു മോ​ഷ​ണം.

മോ​ഷ​ണ​ത്തി​നാ​യി വാ​ഹ​ന​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​സ​ഞ്ച​രി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളു​ടെ താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ൻറെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​ത്തി​ൻറെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​മു​ത​ൽ ഉ​പ​യോ​ഗി​ച്ച് ആ​റ്റി​ങ്ങ​ൽ കോ​രാ​ണി​യി​ൽ ബ​ഹു​നി​ല ആ​ഡം​ബ​ര​വീ​ട്ടി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. മ​ത്സ്യ മൊ​ത്ത​വ്യാ​പാ​രി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന ബി​നു​വി​ൻറെ പ​ക​ൽ​യാ​ത്ര​ക​ൾ ആ​ഡം​ബ​ര​വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. രാ​ത്രി മ​ത്സ്യ​വ്യാ​പാ​രി എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ മി​നി ലോ​റി​യി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. പ്ര​തി​ക​ൾ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി സ​മാ​ന​രീ​തി​യി​ൽ നി​ര​വ​ധി മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യി വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി ബി​നു പി​ടി​യി​ലാ​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ജ​യ​കൃ​ഷ്ണ​ൻറെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പ്ര​ദീ​പ് പി.​കെ, ഹ​രി​ഹ​ര​ൻ, എ​സ്.​സി.​പി.​ഒ സു​നി​ൽ കു​മാ​ർ, സാം​സ​ൺ, സി.​പി.​ഒ​മാ​രാ​യ ന​ഹാ​സ്, രാ​ജേ​ഷ്, സ​ഖി​ൽ, ശ്രീ​രാ​ജ്, കി​ര​ൺ, മ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Leave a Reply

Your email address will not be published. Required fields are marked *