Your Image Description Your Image Description

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ഏറില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഫൈനല്‍ യോഗ്യത നേടി. 84 മീറ്ററാണ് ഫൈനല്‍ യോഗ്യതയ്ക്ക് വേണ്ടത്. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനായിരുന്നു സ്വര്‍ണം. നിലവില്‍ ഏറ്റവും മികച്ച ദൂരമെറിഞ്ഞത് നീരജ് തന്നെയാണ്.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ജപ്പാന്റെ ലോക ഒന്നാംനമ്പര്‍ സീഡ് താരം യുയ് സുസാകിയെ തകര്‍ത്ത് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ കടന്നു. 3-2നാണ് ജയം.

പുരുഷ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ശരത് കമാലിന് തോല്‍വി. 11-9, 7-11, 7-11, 5-11 എന്ന സ്‌കോറിനാണ് തോല്‍വി. ആദ്യ ഗെയിമില്‍ മുന്നിട്ടുനിന്ന ശേഷമാണ് തോല്‍വി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ കിഷോര്‍ ജെന്‍ ആദ്യ ശ്രമത്തില്‍ 80.73 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *