Your Image Description Your Image Description

കോഴിക്കോട്: പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കട്ടിപ്പാറ സ്വദേശി എൻ. പി ബഷീർ (55), സ്വഹാബ് (18), മുഹമ്മദ് റാഷിദ് (18) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ നാല് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുട്ടിയെ പ്രതികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഇതിന് പിന്നാലെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൗൺസിലിംഗിനായി കൊണ്ടുപോയപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

തുടർന്ന് ഇൻസ്‌പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂവരും പിടിയിലാവുകയായിരുന്നു. സംഭവത്തിൽ നാല് കേസുകളും രണ്ട് ജുവനൈൽ കേസുകളും പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *