Your Image Description Your Image Description

 

മഴക്കാലത്ത് ശ്വസന സംബന്ധമായ നിരവധി രോ​ഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ ആസ്ത്മ പോലുള്ള രോഗമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തണുത്ത കാലവസ്ഥയിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് കൂടുതലായി ശ്രദ്ധ കൊടുക്കണം. മഴക്കാലം ആയതുകൊണ്ട് തുമ്മൽ, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർത്തുവച്ചോളു…

1. ഭക്ഷണക്രമം

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

2. വ്യായാമം

ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവശീലമാക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഇവയും ചെയ്യുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

3. പുകവലി

പുകവലി ഒഴിവാക്കുക. പുകവലി നിർത്തുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.

4. തണുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തുക. അതിനാൽ തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ മഴക്കാലത്ത് ഡയറ്റിൽ നിന്നും ഒഴിവാക്കുക.

5. ഫാനിൻറെ ഉപയോഗം

തണുപ്പത്ത് ഫാനിൻറെ ഉപയോഗം കുറയ്ക്കുക. ശരീര താപനില നിലനിർത്തുക.

6. ആവി പിടിക്കുക

മഴക്കാലത്ത് ആവി പിടിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ നല്ലതാണ്.

7. മഴ നനയാതെ ശ്രദ്ധിക്കുക

മഴ നനയാതെ ശ്രദ്ധിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആസ്ത്മ രോഗികൾ മരുന്നുകൾ എപ്പോഴും കൈയിൽ കരുതേണ്ടതും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *