Your Image Description Your Image Description

 

പാരിസ്: ഒളിമ്പിക്സ് അമ്പെയ്ത്തിൽ മിക്സ്ഡ് ഡബിൾസ് ടീമിനത്തിൽ ഇന്ത്യയുടെ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യത്തിന് തോൽവി. യു.എസിനെതിരെ 2-6നാണ് തോറ്റത്. യു.എസിന്റെ ബ്രാഡി എല്ലിസൻ – കാസി കുഫ്ഹോൾഡ് സഖ്യം വെങ്കലം സ്വന്തമാക്കി. ഒളിംപിക്സ് ആർച്ചറിയിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം സെമിഫൈനലിനും പിന്നാലെയാണ് വെങ്കല മെഡൽ പോരാട്ടത്തിലും തോറ്റത്.

സെമിയിൽ ലോക ഒന്നാം നമ്പർ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിൻ – സിഹ്യോൻ സഖ്യത്തോടായിരുന്നു ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ക്വാർട്ടറിൽ ഇന്തൊനീഷ്യൻ സഖ്യത്തെ 5–1നും, സ്പാനിഷ് സഖ്യത്തെ 5–3നും തോൽപ്പിച്ചാണ് ഇവർ സെമിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *