Your Image Description Your Image Description

 

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലി തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.കർണാടക, കേരള സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക.

തൃശൂർ കാർ‌ഷിക സർവകലാശാലയിൽനിന്നുള്ള പ്രതിനിധികൾ തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്ഥലം സന്ദർശിച്ചത്.ഈ വരുന്ന യന്ത്രം ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽനിന്ന് എത്തിക്കുക. ഇത് ഉത്തര കന്നഡ ജില്ലാ ഭരണകൂടം തൃശൂർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗംഗാവലി പുഴയിൽ കഴിഞ്ഞദിവസം നടന്ന പരിശോധന സർവകലാശാലയുടെയും കേരള സർക്കാരിന്റെയും പ്രതിനിധികൾ ഉണ്ടായിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലുമായി ഇവർ ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *